റാംസ്ഗേറ്റ് : ആഗോള കത്തോലിക്ക സഭ പരിശുദ്ധ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബർ മാസത്തിൽ, വിൻസൻഷ്യൻ മിനിസ്ട്രി നയിക്കുന്ന ത്രിദിന മരിയൻ റസിഡൻഷ്യൽ ധ്യാനം വെള്ളിയാഴ്ച്ച ആരംഭിക്കും.
രാംസ്ഗേറ്റിലെ വിൻസൻഷ്യൻ റിട്രീറ്റ് സെന്ററിൽ ഒക്ടോബർ 9 വെള്ളിയാഴ്ച് ആരംഭിക്കുന്ന മരിയൻ ധ്യാനം അഭിഷിക്ത വചന പ്രഘോഷകരും, ധ്യാന ഗുരുക്കളുമായ ഫാ. തോമസ് ഏട്ടിയിൽ, ഫാ മാർട്ടിൻ ചിറ്റാടിയിൽ, ഫാ. പോൾ പള്ളിച്ചംകുടിയിൽ എന്നിവരാവും നയിക്കുക.
ഒക്ടോബർ 9 ന് വെള്ളിയാഴ്ച് രാവിലെ 7 മണിക്ക് ആരംഭിക്കുന്ന മരിയൻ ധ്യാന ശുശ്രൂഷകൾ, ഒക്ടോബർ 11 ന് ഞായറാഴ്ച് വൈകുന്നേരം 4 മണിയോടെ സമാപിക്കും. ധ്യാനാർഥികൾക്കായി വ്യാഴാഴ്ച്ച വൈകുന്നേരം മുതൽ റാംസ്ഗേറ്റിൽ താമസസൗകര്യങ്ങൾ സജ്ജീകരിക്കുന്നുണ്ട്. മൂന്നു ദിവസത്തെ ഭക്ഷണവും താമസത്തിനുമായി 75 യുറോ മാത്രമാണ് പണം ഈടാക്കുക.
സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയും, അനുഗ്രഹ കൃപകളുടെ ശക്തയായ മദ്ധ്യസ്ഥയുമായ പരിശുദ്ധ അമ്മയോടുള്ള ഭക്തിയും, സ്നേഹവും, വിശ്വാസവും ആഴത്തിൽ വേരൂന്നുന്നതിനും, ഏറ്റുപറയുന്നതിനുള്ള അവസരമായ മരിയൻ ധ്യാനത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി വിൻസൻഷ്യൻ ടീം അറിയിക്കുന്നു.
Registration : https://www.divineuk.org/residential-retreatsFor Contact : +447474787890, Email: [email protected], Website:www.divineuk.orgVenue: Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA